തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ്
തിരുവനന്തപുരം: തന്നെ വ്യക്തിപരമായി ബോധപൂര്‍വം ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.സി.എച്ച്.ഹാരിസ്. തന്റെ മുറി മറ്റൊരു പൂട്ടിട്ട് അടച്ച അധികൃതരുടെ ലക്ഷ്യം വേറെയാണെന്നും ഹാരിസ് ആരോപിച്ചു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കേരള ഗവ.മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന് (കെജിഎംസിടിഎ) ഭാരവാഹികള്‍ക്കുള്ള കുറിപ്പിലാണ് ഈ ആരോപണം ഉന്നയിച്ചത്.
ചൊവ്വാഴ്ച പ്രിന്‍സിപ്പല്‍ ഡോ.പി.കെ.ജബ്ബാര്‍ മുറി തുറന്ന് മെഷീനുകള്‍ പരിശോധിക്കുകയും ഫോട്ടോയും വിഡിയോയും എടുക്കുകയും ചെയ്തു. ഇന്നലെ രാവിലെ പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ക്ലറിക്കല്‍ ജീവനക്കാര്‍, ബയോമെഡിക്കല്‍ വിഭാഗത്തിലെ ജീവനക്കാര്‍ എന്നിവര്‍ അവിടെപ്പോയി മുറി തുറക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരും അകത്തു കയറി പരിശോധിച്ചശേഷം മറ്റൊരു പൂട്ട് ഉപയോഗിച്ചാണു മുറി പുട്ടിയത്. ഇത് എന്തിനാണ് ചെയ്തതെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അന്വേഷിക്കണമെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































