#Others

ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ വീട്ടുകാരില്‍ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിയ്ക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണം. കഴിഞ്ഞ ദിവസം കുട്ടിയുടെ പിതാവ് വീട്ടില്‍ എത്തിയിരുന്നു.

Also Read: തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഡോ.ഹാരിസ്

തൊട്ടടുത്ത വീട്ടിലായിരുന്നു കുട്ടിയും പിതാവിന്റെ മാതാവും ഉണ്ടായിരുന്നത്. ഈ സമയത്താണ് വീണ്ടും കൂന്താലിയുമെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ കുട്ടിയുടെ പിതാവ് അന്‍സറും രണ്ടാനമ്മ ഷെബീനയും ഒളിവിലായിരുന്നു.

വലിയ കൈവിരലുകളുടെ പാടും നീരുവന്ന് ചുവന്ന മുഖവുമായി ക്ലാസില്‍ എത്തിയ കുട്ടിയോട് അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകള്‍ പുറത്ത് വന്നത്.

അധ്യാപകര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നൂറനാട് പൊലീസ് കുട്ടിയുടെ പിതാവ് അന്‍സറിന്റെയും രണ്ടാനമ്മ ഷെബീനയുടെയും പേരില്‍ കേസെടുത്തിരുന്നു. ശിശു സംരക്ഷണ സമിതിയുടെ നിരീക്ഷണത്തിലാണ് കുട്ടി. കുട്ടിയുടെ ഇഷ്ടപ്രകാരം പിതാവിന്റെ മാതാവിന്റെ വീട്ടിലേക്കാണ് മാറ്റിയിരുന്നത്.

Leave a comment

Your email address will not be published. Required fields are marked *