#kerala #Top Four

വെനസ്വേലയുടെ ഉരുക്കുവനിത: സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം മരിയ കൊരീന മച്ചാഡോയ്ക്ക്

ഒസ്ലോ: 2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വലേ പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോയ്ക്ക്. വെനസ്വലയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനാണ് ജനാധിപത്യ അവകാശ പ്രവര്‍ത്തകയായ മരിയയ്ക്ക് പുരസ്‌കാരം ലഭിച്ചത്. സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഇരുപതാമത്തെ വനിതയാണ് മറിയ കൊരീന.

പാലക്കാടിനെ അന്നപാത്രം എന്ന് ഞാന്‍ പറഞ്ഞത് ചടില നപുംസകങ്ങള്‍ക്ക് ഇഷ്ടപ്പെടാതെ വരുമോ എന്ന് അറിയില്ല: വിവാദ പരാമര്‍ശവുമായി സുരേഷ് ഗോപി

വെനസ്വേലയുടെ ഉരുക്കുവനിത എന്നാണ് മറിയ അറിയപ്പെടുന്നത്. സ്വേച്ഛാധിപത്യത്തില്‍ നിന്നും സമാധാനപരമായി ജനാധിപത്യസംരക്ഷണ പോരാട്ടം നടത്തിയതിനാണ് പുരസ്‌കാരം. 338 നാമനിര്‍ദേശങ്ങളാണ് ഇത്തവണത്തെ നൊബേലിന് എത്തിയത്.ഫ്രാന്‍സിസ് മാര്‍പാപ്പ, പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ടെസ്ല സ്ഥാപകനായ ഇലോണ്‍ മസ്‌ക്, മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *