കാന്തയില്‍ ത്യാഗരാജഭാഗവതരെ അപകീര്‍ത്തിപ്പെടുത്തി; ദുല്‍ഖര്‍ സല്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ്
ചെന്നൈ: കാന്ത ചിത്രത്തില്‍ എം.കെ. ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ത്യാഗരാജഭാഗവതരുടെ കുടുംബം രംഗത്ത്. ത്യാഗരാജഭാഗവതരുടെ കുടുംബം നല്കിയ ഹര്‍ജിയില്‍ ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. ചിത്രത്തിന്റെ റിലീസ് തടയണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. 18ന് കേസ് വീണ്ടും പരിഗണിക്കും.
സെല്‍വമണി സെല്‍വരാജ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം നിര്‍മിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നീ ബാനറുകള്‍ ചേര്‍ന്നാണ്. ദുല്‍ഖര്‍ സല്മാന്, ജോം വര്‍ഗീസ്, റാണ ദഗ്ഗുബാഡ്ഡി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രം വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്നത്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































