നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി
കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഹാട്രിക്ക് വിജയം ലക്ഷ്യമിട്ട് എല്‍.ഡി.എഫ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഓരോ സീറ്റും പ്രധാനപ്പെട്ടതാണ്. കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താതെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയെ തന്നെ മൂന്നാമങ്കത്തിന് ഇറക്കാണമെന്ന ആലോചനയിലാണ് ഇടതുമുന്നണി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കിലും മണ്ഡലം ഏറ്റെടുക്കാമെന്ന് സി.പി.എമ്മില്‍ ഒരുഘട്ടത്തില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, നിലവില്‍ കടന്നപ്പള്ളി തുടരട്ടെയെന്നതാണ് ചിന്താഗതി. യുഡിഎഫിന് മേധാവിത്വമുള്ള കണ്ണൂര്‍ മണ്ഡലം 2016-ലും 2021-ലും ജയിക്കാനായതില്‍ കടന്നപ്പള്ളിയുടെ വ്യക്തിപരമായ സ്വാധീനം ഘടകമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് നേതൃത്വം.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































