#india #Top Four

പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറക്കും

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റേയും അധിക എക്സൈസ് തീരുവ കുറയ്ക്കാന്‍ തീരുമാനിച്ച് കേന്ദ്രം. ഇതോടെ പെട്രോള്‍ തീരുവ 13 ആയിരുന്നത് മൂന്നായി കുറഞ്ഞു. ഡീസല്‍ അധിക തീരുവ 10 ആയിരുന്നത് പൂര്‍ണമായും ഒഴിവാക്കി. ഇതോടെ ഡീസല്‍ തീരുവ പൂജ്യമായി. പെട്രോള്‍-ഡീസല്‍ ചില്ലറ വില വര്‍ധിക്കുന്നത് തടയുക ലക്ഷ്യമിട്ടാണ് നടപടി. തീരുവ കുറച്ചെങ്കിലും ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാകില്ല.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ബെന്റ് ക്രൂഡിന് വില ബാരലിന് 100 ഡോളറിന് മുകളിലാണ് നില്‍ക്കുന്നത്. ഇത് എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയായിരുന്നു. കൂടിയ വിലയ്ക്ക് വാങ്ങി കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് തുടരാനാകില്ലെന്ന് എണ്ണക്കമ്പനികള്‍ സൂചിപ്പിച്ചിരുന്നു. ഇന്ധന വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും കമ്പനികള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

Leave a comment

Your email address will not be published. Required fields are marked *