തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് തിരിച്ചടി
കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് തിരിച്ചടി. സുരേന്ദ്രന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബി.എസ്.പി. സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനായി രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് 2021 ജൂണിലാണ് അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നാണ് സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ അവകാശവാദം.
Also Read; അഴിഞ്ഞാട്ട പരാമര്‍ശം; ഉമര്‍ ഫൈസി മുക്കത്തിന് എതിരെ വി.പി സുഹറ പോലീസില്‍ പരാതി നല്‍കി
വിടുതല്‍ ഹര്‍ജി പരിഗണിക്കുമ്പോള്‍ സാധാരണ നിലയില്‍ പ്രതികള്‍ ഹാജരാകേണ്ടതില്ലെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം തള്ളിയാണ് പ്രതികളോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്. സുരേന്ദ്രന്‍ അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജി ഈ മാസം 25-ന് പരിഗണിക്കും. അന്ന് ആറ് പ്രതികളും ഹാജരാകണമെന്നും കാസര്‍കോട് സെഷന്‍സ് കോടതി ഉത്തരവിട്ടു. ഇത്രയും കാലം കേസ് പരിഗണിക്കുന്ന വേളയില്‍ ഒരിക്കല്‍ പോലും സുരേന്ദ്രന്‍ ഹാജരായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































