#Top News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും കൃഷ്ണന്‍ കുട്ടി പറഞ്ഞു.
വാങ്ങുന്ന വിലയ്‌ക്കേ വൈദ്യുതി കൊടുക്കാന്‍ പറ്റൂ അതുകൊണ്ട് ചെറിയ ഒരു വര്‍ധനവേ വരൂ എന്നുമാണ് പ്രതീക്ഷ.

ഉപഭോക്താവിനെ കഴിയുന്നത്ര വിധത്തില്‍ വിഷമിപ്പിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിന്റെ ഇടയില്‍ മഴ പെയ്താല്‍ രക്ഷപ്പെടാനാകുമെന്ന് മന്ത്രി ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് ഉള്ളത്.

Join with metro post:വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

എന്നാല്‍ നിരക്ക് വര്‍ധന എത്രയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടില്ല. പുറത്തുനിന്ന് വാങ്ങുമ്പോള്‍ റെഗുലേറ്ററി കമ്മീഷനാണ് വില നിശ്ചയിക്കുന്നത്.അതിനനുസരിച്ച് ആനുപാതികമായി സംസ്ഥാനത്തും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരും.

Also Read;എന്തുകൊണ്ടാണ് ഗാസ ‘ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍’ എന്ന് അറിയപ്പെടുന്നത്

 

Leave a comment

Your email address will not be published. Required fields are marked *