രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

രണ്‍ബീര്‍ കപൂര്‍- രശ്മിക മന്ദാന ജോഡികളുടെ പുതിയ ചിത്രം ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. ചിത്രത്തിന്റെ ആദ്യ ഗാനത്തിന്റെ റിലീസിന് മുന്നോടിയായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മഞ്ഞുമൂടിയ പര്‍വതങ്ങള്‍ക്ക് മുകളിലൂടെ വിമാനം പറക്കുമ്പോള്‍ കോക്ക്പിറ്റില്‍ ഇരുന്ന് നായികയും നായകനും പരസ്പരം ചുംബിക്കുന്നതാണ് പോസ്റ്റര്‍.
Also Read; വിജിലന്‍സ് പിടിച്ചെടുത്ത 47 ലക്ഷം രൂപ കെ.എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി
ഹിന്ദിയില്‍ ഹുവാ മെയ്ന്‍, തമിഴില്‍ നീ വാടി, കന്നഡയില്‍ ഓ ബാലേ, മലയാളത്തില്‍ പെണ്ണാളേ എന്നിങ്ങനെയാണ് ഗാനത്തിന് പേരിട്ടിരിക്കുന്നത്. സന്ദീപ് റെഡ്ഡി വങ്കയാണ് ചിത്രത്തിന്റെ സംവിധാനം. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന ‘ആനിമലി’ല്‍ വലിയ പ്രതീക്ഷകളാണുള്ളത്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‌റോയ്, ബാബ്‌ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ ഡിസംബര്‍ ഒന്നിന് ചിത്രം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായിവേഷമിടുന്നുണ്ട്. ടീ സീരീസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക