#Top News

ഒറ്റ ക്ലിക്കില്‍ വായ്പ; യുവാവിന് നഷ്ടമായത് അരലക്ഷം രൂപ

കാഞ്ഞങ്ങാട്: പോലീസിന്റേയും ബാങ്കിന്റേയും മുന്നറിയിപ്പുകളുണ്ടെങ്കിലും സൈബര്‍ തട്ടിപ്പുകളില്‍ പെട്ടുപോകുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. ഇപ്പോള്‍ ഒറ്റ ക്ലിക്കില്‍ ലക്ഷങ്ങള്‍ വായ്പ ലഭിക്കുമെന്ന വാഗ്ദാനം കണ്ട് ധനി എന്ന പേരിലുള്ള ലോണ്‍ ആപ്പ് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെയാണ് യുവാവിന് പണം നഷ്ടമായത്. കാഞ്ഞങ്ങാട് ഏഴാംമൈല്‍ നേരംകാണാതടുക്കം സ്വദേശിയായ യുവാവിനാണ് പണം നഷ്ടമായിരിക്കുന്നത്.

Also Read; രണ്‍ബിര്‍- രശ്മിക ‘ലിപ്‌ലോക്ക്’: ആനിമലിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിനു പിന്നാലെ വായ്പയുടെ പ്രൊസസിംഗ് ഫീ ഇനത്തില്‍ വിവിധ വിഭാഗങ്ങളിലായി 58,560 രൂപ അടക്കാന്‍ യുവാവിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ ഫോണ്‍കോളുകളിലൂടെയും വാട്‌സ് ആപ്പ് ചാറ്റുകളിലൂടെയും യുവാവിന്റെ വിശ്വാസം നേടിയെടുത്തിരുന്നു. ഫീസടച്ച് ഒരു മാസം കഴിഞ്ഞിട്ടും വായ്പയൊന്നും ലഭിക്കാതായതോടെയാണ് യുവാവ് ബന്ധപ്പെട്ട ഫോണ്‍ നമ്പറുകള്‍ സഹിതം അമ്പലത്തറ പോലീസില്‍ പരാതി നല്കിയത്.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *