#kerala #Politics #Top Four

പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്

കോട്ടയം: പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്. പത്തനംതിട്ടയോട് അനില്‍ ആന്റണിക്ക് എന്താണ് പ്രിയമെന്ന് അറിയില്ലെന്നും അനില്‍ ആന്റണിയാണ് സ്ഥാനാര്‍ത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി പറഞ്ഞു. പത്ത് പേരെ നിര്‍ത്തി അനില്‍ ആന്റണി ആരാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും മനസിലാവില്ലെന്നും അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കെ സുരേന്ദ്രനോ, പിഎസ് ശ്രീധരന്‍പിള്ളക്കോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും അവര്‍ ആയിരുന്നെങ്കില്‍ പരിചയപ്പെടുത്തേണ്ട കാര്യം ഉണ്ടാവില്ലായിരുന്നു എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Also Read ; ബൈക്ക് പോസ്റ്റിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പിഎസ് ശ്രീധരന്‍ പിള്ള സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ബിഷപ്പുമാര്‍ക്കും എന്‍എസ്എസ് നേതൃത്വത്തിനും താത്പര്യം. ആ നിലയ്ക്കുള്ള ഒരു ദുഃഖമേ തനിക്കുള്ളൂ. അവരോടൊക്കെ എന്ത് പറയും? എനിക്ക് വല്ലതും പറയാന്‍ പറ്റുമോ? പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കും. വെള്ളാപ്പള്ളിയൊക്കെ ഇത്രയും പ്രായമുള്ള മനുഷ്യനാണ്. ഇന്ന് പറയുന്നത് അദ്ദേഹം നാളെ പറയില്ല. നാളെ പറയുന്നത് നാളത്തെ കഴിഞ്ഞ് പറയില്ല. അപ്പോള്‍ അങ്ങേരെയൊന്നും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നമ്മുടെ ഒരു ചേട്ടന്‍ നമ്മളോട് വൃത്തികേട് എന്തെങ്കിലും ചെയ്താല്‍ ക്ഷമിച്ചേക്കണം. അല്ലാതെ വെള്ളാപ്പള്ളിയോടൊന്നും മറുപടി പറയാന്‍ താനില്ലെന്നും പിസി പറഞ്ഞു.

Join with metro post  :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *