#india #Top News

ലോക്കോപൈലറ്റുമാര്‍ മൊബൈലില്‍ ക്രിക്കറ്റ് കണ്ടതാണ് ആന്ധ്ര ട്രെയിന്‍ അപകടത്തിന് കാരണമെന്ന് റെയില്‍വേ മന്ത്രി

ന്യൂഡല്‍ഹി: ആന്ധ്ര ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 14 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലെ ഒരു പാസഞ്ചര്‍ ട്രെയിനിലെ ലോക്കോ പൈലറ്റും കോ പൈലറ്റും സംഭവ സമയത്ത് മൊബൈല്‍ ഫോണില്‍ ക്രിക്കറ്റ് മത്സരം കാണുകയായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി. ഇന്ത്യന്‍ റെയില്‍വേയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന പുതിയ സുരക്ഷാ നടപടികളേക്കുറിച്ച് സംസാരിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പങ്കുവച്ചത്.

Also Read ; തൃശ്ശൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ ഇടത്പക്ഷ തരംഗം ആഞ്ഞടിക്കുമെന്ന് വി എസ് സുനില്‍കുമാര്‍

”അടുത്തകാലത്ത് ആന്ധ്രപ്രദേശിലുണ്ടായ അപകടത്തിനു കാരണം ലോക്കോ പൈലറ്റും കോ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതാണ്. ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ശ്രദ്ധ ട്രെയിന്‍ ഓടിക്കുന്നതില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിനും, ഏതെങ്കിലും തരത്തില്‍ ശ്രദ്ധ പാളുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനുമായി പ്രത്യേക സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും’ മന്ത്രി പറഞ്ഞു.

ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലെ ഹൗറചെന്നൈ പാതയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന അതേപാതയില്‍ തന്നെയായിരുന്നു ഈ അപകടവും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *