വീണ്ടും ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം
തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരം-കോഴിക്കോട് ജനശദാബ്ദി എക്സ്പ്രസിലെ ടിടിഇ ജയ്സനെയാണ് ഭിക്ഷക്കാരന് ആക്രമിച്ചത്. ആക്രമിച്ച ഉടനെ അയാള്‍ ഓടി രക്ഷപ്പെട്ടു.
Also Read ; കെ കെ ശൈലജയ്ക്കെതിരായി സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം; വടകര പൊലീസ് കേസെടുത്തു
തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഭിക്ഷക്കാരന് ട്രെയിനില്‍ കയറുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. മുഖത്തിനടിയേറ്റ ജയ്സന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഭക്ഷണ വില്‍പ്പനക്കാരെ ആക്രമിച്ച ശേഷം ഇയാള്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ വെച്ച് അതിഥി തൊഴിലാളിയുടെ ആക്രമണത്തില്‍ ടിടിഇ കൊല്ലപ്പെട്ടത്. ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് പിഴ അടക്കാന്‍ ആവശ്യപ്പെട്ടതിനിടെ തുടര്‍ന്നായിരുന്നു ഒഡിഷ സ്വദേശിയായ പ്രതി ടിടിഇ കെ വിനോദിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. പ്രതി രജനികാന്തയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































