#kerala #Politics #Top News

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി ഇന്ന്

തിരുവനന്തപുരം: മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹര്‍ജിയില്‍ വിധി പറയുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് ധാതുമണല്‍ ഖനനത്തിനായി സിഎംആര്‍എല്‍ കമ്പനിക്ക് അനുമതി നല്‍കിയതിന് പ്രതിഫലമായി മാസപ്പടി ലഭിച്ചുവെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.

Also Read ; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; പികെ ബിജുവിനെ ഇഡി ഇന്ന് ചോദ്യം ചെയ്‌തേക്കും

തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് മാത്യു കുഴല്‍ നാടന്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടന്‍ ഹര്‍ജി സമര്‍പ്പിച്ചത്. ആരോപണങ്ങള്‍ വിജിലന്‍സ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമുയര്‍ത്തി സര്‍ക്കാര്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ വിജിലന്‍സ് കോടതിക്കാവില്ലെന്നും, സമാന സ്വഭാവമുള്ള ഹര്‍ജികള്‍ നേരത്തെ തീര്‍പ്പാക്കിയതാണെന്നുമാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *