മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത; ചൂട് ചായ ഒഴിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊളളലേല്‍പ്പിച്ചത്. ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു. Also Read ; കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം […]

കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ ക്വാറി ഉടമയായ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. ഒളിവിലുള്ള രണ്ടാം പ്രതി സുനിലിന്റെ സുഹൃത്ത് പ്രദീപ് ചന്ദനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗൂഡാലോചനയില്‍ പൂവാര്‍ പൂങ്കുളം സ്വദേശി പ്രദീപ് ചന്ദ്രനും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം സുനിലും പ്രേമചന്ദ്രനും അമ്പിളിയും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നാണ് പൊലീസ് പറയുന്നത്. അമ്പിളിയെ കൊല ചെയ്യാന്‍ കൊണ്ടുവിട്ടത് സുനിലും പ്രേമചന്ദ്രനും കൂടിയാണ് എന്നും പൊലീസ് പറയുന്നു. Also Read ; സ്പീക്കറുടെ ചേംബറിനടുത്ത് ചെങ്കോല്‍ വേണ്ട […]

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം ഒരുക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതി തന്നെ നല്‍കാനായുള്ള സംവിധാനം വരുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ നടക്കുന്നതായി മന്ത്രി അറിയിച്ചു. ഈ കാര്യം പരിഗണിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനകം വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു. Also Read ; ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു ഇതുമായി […]

ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി ഗോകുല്‍ സുരേഷ്; തിയേറ്ററില്‍ എത്തിയ പ്രേക്ഷകര്‍ക്ക് നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു

ആരാധകര്‍ക്ക് സര്‍പ്രൈസ് ഒരുക്കി നടന്‍ ഗോകുല്‍ സുരേഷ്. അരുണ്‍ ചന്തു സംവിധാനം ചെയ്ത ‘ഗഗനചാരി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തിയേറ്ററില്‍ എത്തിയ നടന്‍ സിനിമാ ടിക്കറ്റുകള്‍ വിറ്റു. തങ്ങളുടെ പ്രിയ താരത്തില്‍ നിന്ന് വാങ്ങിയ ടിക്കറ്റുമായി സിനിമ കണ്ട സന്തോഷത്തിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. Also Read ; മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല ജൂണ്‍ 21ന് തിയറ്ററിലെത്തിയ ഡിസ്ടോപ്പിയന്‍ ഏലിയന്‍ ചിത്രമായ ‘ഗഗനചാരി’ക്ക് തിയേറ്ററുകളില്‍ നിന്ന് നല്ല […]

മലയാളികള്‍ക്ക് നിരാശ ; നാളെ കൊച്ചുവേളി – ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ ഇല്ല

തിരുവനന്തപുരം: കൊച്ചുവേളി – യോഗ് നഗരി ഋഷികേശ് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ നാളത്തെ സര്‍വീസ് റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ. ജൂലൈ ഒന്നിന് സര്‍വീസ് നടത്തേണ്ടിയിരുന്നു ട്രെയിന്‍ നമ്പര്‍ 22660 യോഗ് നഗരി ഋഷികേശ് – കൊച്ചുവേളി സൂപ്പര്‍ ഫാസ്റ്റും ജൂണ്‍ 28ന് കൊച്ചുവേളിയില്‍ നിന്ന് യോഗ് നഗരിയിലേക്ക് പോകേണ്ടിയിരുന്ന 22659 എക്‌സ്പ്രസുമാണ് റദ്ദാക്കിയത്. Also Read ; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി കൊച്ചുവേളിയില്‍ നിന്ന് നാളെ രാവിലെ 04:50നായിരുന്നു യോഗ് നഗരി ഋഷികേശ് സൂപ്പര്‍ […]

പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് റെപ്‌കോ ബാങ്കില്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. റെപ്കോ ബാങ്ക് ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസ്സായവര്‍ക്ക് അവസരം മൊത്തം 20 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ റെപ്‌കോ ബാങ്കില്‍ ഓഫീസ് അസിസ്റ്റന്റ് ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 21 ജൂണ്‍ 2024 മുതല്‍ 10 […]

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ ശുപാര്‍ശ ചെയ്ത ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ശിക്ഷാ ഇളവിനുള്ള ശുപാര്‍ശയില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലീസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവ് നല്‍കുകയായിരുന്നു. മൂന്ന് ജയില്‍ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. Also Read ; ജനം മൂന്നാമതും മോദി സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ചെന്നും തെരഞ്ഞെടുപ്പിലെ വനിതാ പങ്കാളിത്തം എടുത്തുപറയേണ്ടതാണെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു കണ്ണൂര്‍ […]

സംസ്ഥാനത്ത് കനത്ത മഴതുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ആറ് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. Also Read ; കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും […]

കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അമ്പിളി

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രതി അമ്പിളിയുടെ മൊഴിയില്‍ കൊലപാതകം ക്വട്ടേഷനെന്ന് കുറ്റം സമ്മതിച്ചതായി സൂചന. ക്വട്ടേഷന്‍ നല്‍കിയത് ആശുപത്രി ഉപകരണങ്ങളുടെ ഡീലറെന്നും കൊലയ്ക്ക് ഉപയോഗിച്ച മാസ്‌കും കത്തിയും നല്‍കിയത് ഇയാളെന്നും പ്രതി മൊഴി നല്‍കി. ഇയാള്‍ക്കായി നെയ്യാറ്റിന്‍കരയിലും പാറശാലയിലുമായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. Also Read ; അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍ അതേസമയം, അമ്പിളി കുറ്റംസമ്മതിച്ചെങ്കിലും കൊലപാതകത്തിന് പിന്നിലുണ്ടായ കാരണത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമം തുടരുകയാണ് […]

അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയില്‍ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായത്. Also Read ; മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുന്‍വശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തില്‍പ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തില്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. […]