September 8, 2024

മോദി 3.0 ; പുതിയ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും

ഡല്‍ഹി: മോദി സര്‍ക്കാരിലെ അംഗങ്ങളായ കേന്ദ്രമന്ത്രിമാര്‍ ഇന്ന് ചുമതല ഏറ്റെടുക്കും. ഞായറാഴ്ചയാണ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെങ്കിലും ഇന്നലെ വൈകിയാണ് മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ച് വിജ്ഞാനാപനം ഇറക്കിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിമാര്‍ ഇന്ന് ചുമതലയേറ്റെടുക്കുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമാണ് സൗത്ത് ബ്ലോക്കില്‍ എത്തി അധികാരം ഏറ്റെടുത്തിട്ടുള്ളത്. Also Read ; തൃശൂര്‍ പൂരത്തിലെ പോലീസ് ഇടപെടല്‍ ; സിറ്റി പോലീസ് കമ്മീഷണര്‍ അങ്കിത് അശോകന് സ്ഥാനമാറ്റം കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്ത് അമിത് ഷാ, ധനമന്ത്രിയായി നിര്‍മല സീതാരാമന്‍, […]

മൂന്നാം മോദി സര്‍ക്കാര്‍ ; ആദ്യ മന്ത്രിസഭാ യോഗം ഇന്ന്, പ്രധാനമന്ത്രി ആവാസ് യോജനക്ക് പ്രഥമ പരിഗണന

ഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകീട്ട് 5 മണിക്ക് ഡല്‍ഹിയില്‍ ചേരും.ആദ്യ മന്ത്രിസഭാ യോഗത്തില്‍ പ്രഥമ പരിഗണന പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും.പദ്ധതി പ്രകാരം നിര്‍ധനരായ 2 കോടി പേര്‍ക്ക് കൂടി വീട് വച്ച് നല്‍കും. പദ്ധതിയുടെ കേന്ദ്ര വിഹിതം 50 % വരെയെങ്കിലും കൂട്ടും. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കാനാണ് നീക്കം. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും. Also Read ; സുരേഷ് ഗോപിക്ക് […]