#Top Four

ബൊക്ക എത്താന്‍ വൈകി, ഗണ്‍മാന്റെ മുഖത്തടിച്ച് മന്ത്രി

ഹൈദരാബാദ്: ഉദ്ഘാടന വേദിയില്‍ ബൊക്ക എത്താന്‍ വൈകിയതിന് ഗണ്‍മാന്റെ മുഖത്തടിച്ച് തെലങ്കാന ആഭ്യന്തര മന്ത്രി. ആള്‍ക്കൂട്ടത്തിനിടയില്‍ വേദിയില്‍ വച്ച് പരസ്യമായാണ് തെലങ്കാന ആഭ്യന്തര മന്ത്രി മുഹമ്മദ് അലി ഗണ്‍മാന്റെ മുഖത്തടിച്ചത്. സ്‌കൂള്‍ കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയായ തലസാനി ശ്രീനിവാസ് യാദവിന് ജന്മദിനാശംസകള്‍ നേരാനായി ബൊക്ക നല്‍കാത്തതിന്റെ പേരില്‍ ഗണ്‍മാന്റെ മുഖത്തടിച്ചത്.

Join with metro post:മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

എന്നാല്‍ വേദിയിലുള്ള ആരും തന്നെ മന്ത്രിയുടെ ഈ പ്രവൃത്തിയെ തടയുകയോ നീരസം പ്രകടിപ്പിക്കുകയോ ചെയ്തില്ല. ഗണ്‍മാനെ അടിക്കുന്നതും അടി കൊടുത്ത് സെക്കന്റുകള്‍ക്കിടയില്‍ തന്നെ ഗണ്‍മാന്‍ ബൊക്ക കൊണ്ടു വരുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഹമ്മദ് അലി ആദ്യമായല്ല ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. അടുത്തിടെ സ്ത്രീകള്‍ക്കെതിരെയുള്ള പരാമര്‍ശം നടത്തിയതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വന്ന വ്യക്തികൂടിയാണ് അദ്ദേഹം.

Also Read; ജാതി സെന്‍സസ് വിഷയത്തില്‍ ഇടപെടില്ല; നയപരമായ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാരുകളെ തടയാനാവില്ലെന്ന് സുപ്രീംകോടതി

Leave a comment

Your email address will not be published. Required fields are marked *