സുരേഷ് ഗോപിക്ക് അറസ്റ്റില്ല നോട്ടീസ് മാത്രം; വിളിക്കുമ്പോള്‍ കോടതിയിലെത്തണം
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തില്ല. രണ്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ നിന്നും സുരേഷ്‌ഗോപിയെ വിട്ടയച്ചത്. വിളിക്കുമ്പോള്‍ കോടതിയില്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കി. കേസിനാസ്പദമായ സംഭവത്തിന്റെ സാഹചര്യം അദ്ദേഹം വിശദീകരിച്ചു. തനിക്ക് പിന്തുണയുമായെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സുരേഷ് ഗോപി നന്ദി അറിയിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സുരേഷ് ഗോപിക്കെതിരെ അനുമതിയില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമുള്ള മാധ്യമ പ്രവര്‍ത്തകയുടെ പരാതിയില്‍ ഐപിസി 354 എയിലെ ഒന്നുമുതല്‍ നാലുവരെ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 27ന് കോഴിക്കോട് വെച്ച് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിനിടെയാണ് സംഭവം. സുരേഷ് ഗോപിയുടെ പെരുമാറ്റം തനിക്കു കടുത്ത പ്രയാസവും മാനഹാനിയും ഉണ്ടാക്കിയെന്നും ഇത്തരം അനുഭവം ആര്‍ക്കും ഇനി ഉണ്ടാകാതിരിക്കാനാണു നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്നുമാണ് മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയത്.
Also Read; കളമശ്ശേരി സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ ധനസഹായം





Malayalam 




























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































