September 7, 2024
#Movie #Top Four

മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കെസെടുത്ത് ദേശീയ വനിതാ കമ്മീഷന്‍. ഒരു അഭിമുഖത്തിലായിരുന്നു മന്‍സുര്‍ അലിഖാന്റെ അപകീര്‍ത്തിതരമായ പരാമര്‍ശം. തൃഷയ്‌ക്കൊപ്പം ലിയോയില്‍ അഭിനയിക്കുന്നുവെന്ന് കേട്ടപ്പോള്‍ കിടപ്പുമിറി സീന്‍ ഉണ്ടാകുമെന്ന് താന്‍ കരുതി. പഴയ സിനിമകളില്‍ ബലാത്സംഗ സീനുകള്‍ ചെയ്തിട്ടുണ്ട്.

മറ്റ് നടിമാരെ കിടപ്പുമിറിയിലേക്ക് കൊണ്ടുപോയതുപോലെ തൃഷയേയും കൊണ്ടുപോകാമെന്ന് കരുതി. എന്നാല്‍ കാശ്മീരിലെ ഷൂട്ടിംഗ് സെറ്റില്‍ തൃഷയെ അവര്‍ കാണിച്ചില്ലെന്നായിരുന്നു നടന്‍ പറഞ്ഞത്. നടനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അംഗം ഖുശ്ബു സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Also Read; സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

മന്‍സൂര്‍ അലി ഖാന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് തൃഷ വിഷയത്തില്‍ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു
വെറുപ്പുളവാക്കുന്ന രീതിയില്‍ മന്‍സൂര്‍ സംസാരിക്കുന്നതിന്റെ വീഡിയോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരാമര്‍ശത്തെ ശക്തമായി അപലപിക്കുകയാണെന്നും നടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *