September 20, 2024
#Fashion #india #Tech news #Top News

ആരാധകരെ ഞെട്ടിച്ച് ആപ്പിള്‍; ഐഫോണുകള്‍ക്ക് വന്‍ ഡിസ്‌ക്കൗണ്ടുകള്‍

ആപ്പിള്‍ ആരാധകര്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ഓരോ ദിവസവും ഐഫോണുകള്‍ക്ക് നിരവധി ഡിസ്‌ക്കൗണ്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആരാധകര്‍ പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള ഡിസ്‌ക്കൗണ്ടാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read ; ഇന്ധനം നിറയ്ക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോയില്‍ തീ പടര്‍ന്നു, വലിയ അപകടം ഒഴിവാക്കിയത് പമ്പ് ജീവനക്കാരന്‍

2022ല്‍ ആപ്പിള്‍ പുറത്തിറക്കിയ പ്രീമിയം മോഡലായ ഐഫോണ്‍ 14 പ്ലസിനാണ് വിലക്കുറഞ്ഞിരിക്കുന്നത്. 89,900 രൂപയ്ക്കാണ് ഈ മോഡല്‍ ലോഞ്ച് ചെയ്തത്. ഇപ്പോള്‍ 57,999 രൂപയ്ക്ക് ഐഫോണ്‍ 14 പ്ലസ് വാങ്ങാന്‍ സാധിക്കും. ഫ്‌ളിപ്പ്കാര്‍ട്ടാണ് ഈ ഓഫര്‍ ഇപ്പോള്‍ നല്‍കുന്നത്.

സാധാരണ വിലക്കുറവ് മാത്രമല്ല മറ്റ് ഡിസ്‌കൗണ്ട് ഓഫറുകളും ഇപ്പോള്‍ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്നുണ്ട്. ഐഫോണ്‍ 14 പ്ലസിന്റെ 256 ജിബി മോഡല്‍ ഡിസ്‌ക്കൗണ്ട് കിഴിച്ച് വെറും 67,999 രൂപയ്ക്കും വാങ്ങാനാവും.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *