പാലക്കാട് രാഹുലിന് വേണ്ടി ഷാഫി എത്ര ഓടിനടന്നിട്ടും കാര്യമില്ല, ആദ്യം കുത്ത് കിട്ടാന്‍ പോകുന്നത് രാഹുലില്‍ നിന്ന് : പത്മജ വേണുഗോപാല്‍

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയും ഷാഫി പറമ്പിലിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. പാലക്കാട് ഷാഫി രാഹുലിന് വേണ്ടി ഓടിനടന്നിട്ട് ഒരു കാര്യവുമില്ലെന്നും, ആദ്യം കുത്തുത രാഹുല്‍ തന്നെയായിരിക്കുമെന്നുമായിരുന്നു പത്മജയുടെ വിമര്‍ശനം.
Also Read ; ബിജെപി എന്തോ സംഭവമാണെന്ന് വരുത്തി തീര്‍ക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് :മന്ത്രി മുഹമ്മദ് റിയാസ്
തന്റെ അമ്മയെ അപമാനിച്ചതില്‍ രാഹുല്‍ ഇനിയും മാപ്പ് പറയാന്‍ തയ്യാറായിട്ടില്ലെന്നും പത്മജ പറഞ്ഞു. ഈ അഹങ്കാരിയായ ആളെയാണോ പാലക്കാട് എംഎല്‍എയായി വേണ്ടത്? തന്റെ അമ്മയ്‌ക്കെതിരെ പറഞ്ഞപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഒന്നും പറഞ്ഞില്ല. പക്ഷെ രമേശ് ചെന്നിത്തല മാത്രം കോണ്‍ഗ്രസുകാരുടെ അമ്മയാണെന്ന് പറഞ്ഞു. തന്റെ അമ്മയ്ക്ക് പാര്‍ട്ടിയും ജാതിയും മതവും ഒന്നും ഉണ്ടായിരുന്നില്ലെന്നും ഷാഫി എത്ര ഓടിനടന്നാലും രാഹുല്‍ കുത്തുമെന്നും പത്മജ പറഞ്ഞു.
അതോടൊപ്പം സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെയും പത്മജ തള്ളിപ്പറഞ്ഞു. സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവന്ന് ഷാഫി എന്ത് വൃത്തികേടാണ് ചെയ്തതെന്ന് പത്മജ ചോദിച്ചു. മുസ്ലിം ലീഗിനെയും നേതാക്കളെയുമടക്കം ചീത്ത വിളിച്ചയാളെയാണ് കോണ്‍ഗ്രസിലേക്ക് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് എല്ലാം മറക്കാന്‍ കഴിഞ്ഞോ എന്നും സന്ദീപ് വാര്യര്‍ക്ക് എസ്‌കോര്‍ട്ട് പോകാനാണോ എംഎല്‍എമാരും എംപിമാരും എന്നും പത്മജ ചോദിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..