മാപ്പിളപ്പാട്ട് ഗവേഷകയും പിന്നണി ഗായികയും ആയ കെ എസ് രഹ്നക്ക് യുഎഇ ഗോള്‍ഡന്‍ വിസ
ദുബായ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗവേഷകയും ജൂറിയും പിന്നണി ഗായികയുമായ കെ എസ് രഹ്നയ്ക്ക് യുഎഇയുടെ ഗോള്‍ഡന്‍ വിസ ആദരം നല്കി. മൂന്ന് പതിറ്റാണ്ടിലധികം സംഗീത രംഗത്ത് നല്‍കിയിട്ടുള്ള സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഗോള്‍ഡന്‍ വിസ ആദരം നല്‍കിയത്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്തുവെച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്ന് കെ എസ് രഹ്ന യുഎഇയുടെ പത്ത് വര്‍ഷ ഗോള്‍ഡന്‍ വിസ ആദരം ഏറ്റു വാങ്ങി. ദുബായിലെ ഇസിഎച്ച് ഡിജിറ്റല്‍ മുഖേനെയായിരുന്നു നേരത്തെ മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സംഗീത രംഗത്ത് നിന്ന് ഏറ്റവും കൂടുതല്‍ പ്രതിഭകള്‍ക്കും പിന്നണി ഗായകര്‍ക്കും സംഗീതതജ്ഞര്ക്കും ഗോള്‍ഡന്‍ വിസ നേടിക്കൊടുത്തത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































