#kerala #life #Top News

മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ താക്കോല്‍ ദാനം 12 ന്

അടിമാലി: ക്ഷേമ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചട്ടിയുമായി ഭിക്ഷയാചിക്കാന്‍ ഇറങ്ങിയ ഇരുന്നൂറേക്കര്‍ സ്വദേശിനി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. ചട്ടിയുമായി റോഡിലിറങ്ങിയ മറിയക്കുട്ടിയുടെ വാര്‍ത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് വീട് വെച്ച് നല്‍കാമെന്ന് കെപിസിസി വാഗ്ദാനം നല്‍കിയത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജൂലായ് 12ന് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മറിയക്കുട്ടിക്ക് ഭവനത്തിന്റെ താക്കോല്‍ കൈമാറും. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറില്‍ മകള്‍ പ്രിന്‍സിയുടെ വീട്ടിലായിരുന്നു. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചു നീക്കിയാണ് 650 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിക്ക് വീട് നിര്‍മാണത്തിനായി 5 ലക്ഷം രൂപ കൈമാറിയിരുന്നു.

Also Read; ‘ജയ പരാജയങ്ങള്‍ ജനാധിപത്യത്തിന് അനിവാര്യം’ ; ഋഷി സുനകിന് രാഹുല്‍ ഗാന്ധിയുടെ കത്ത്

Leave a comment

Your email address will not be published. Required fields are marked *