February 19, 2026
#kerala #Top Four

സ്ഥാനാര്‍ത്ഥിയായാലും സണ്ണി ജോസഫ് കെപിസിസി അധ്യക്ഷനായി തുടരും; ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരട്ടെ എന്ന് തീരുമാനം. താര പ്രചാരകരുടെ റാലികളും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും സണ്ണി ജോസഫ് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തി. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും, സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

നിയമസഭാ തെരഞ്ഞെടുപ്പ്; കടന്നപ്പള്ളിയെ മൂന്നാമങ്കത്തിന് ഇറക്കാന്‍ ഇടതുമുന്നണി

ഭരണം ലഭിച്ച് സര്‍ക്കാരില്‍ തത്തുല്യ സ്ഥാനത്തേക്ക് പരിഗണിക്കുമ്പോള്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞാല്‍ മതിയെന്നാണ് ധാരണയായത്. ബെന്നി ബഹനാനെ താല്‍ക്കാലിക കെപിസിസി അധ്യക്ഷന്‍ ആക്കുന്നത് നേരത്തെ പരിഗണിച്ചിരുന്നു. എന്നാല്‍ അധ്യക്ഷനായി തുടരാന്‍ സണ്ണി ജോസഫ് തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഈ നീക്കം.

 

Leave a comment

Your email address will not be published. Required fields are marked *