#Top Four

സഭാ നാഥനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; നിയമസഭാ സ്പീക്കറെ തെരഞ്ഞെടുത്ത് കേരള നിയമസഭ

തിരുവനന്തപുരം: 16-ാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 101 വോട്ട് നേടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടത്. എല്‍ഡിഎഫ് എ സി മൊയ്തീനേയും എല്‍ഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് മത്സരിപ്പിച്ചിരുന്നു. എ സി മൊയ്തീന് 35 വോട്ടും ബി ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളില്‍ 139 പേര്‍ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കര്‍ ജി സുധാകരന്‍ വോട്ട് രേഖപ്പെടുത്തിയില്ല.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍ എട്ടാമത് തവണയാണ് നിയമസഭയില്‍ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരില്‍ നിന്നും നാല് തവണ കോട്ടയത്ത് നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 1991 മുതല്‍ നിയമസഭാംഗമാണ്. രണ്ട് തവണ മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 2011ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായും പ്രവൃത്തിച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ കൂടിയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

 

Leave a comment

Your email address will not be published. Required fields are marked *