‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി : സിനിമകളുടെ സാമൂഹികമാധ്യമപ്രചാരണം ഏറ്റെടുക്കുന്ന ഡിജിറ്റല്‍ പ്രമോഷന്‍ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും കടിഞ്ഞാണിടാന്‍ നിബന്ധനകളുമായി സിനിമാനിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കേ അക്രെഡിറ്റേഷന്‍ നല്‍കൂ. അസോസിയേഷന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ ചാനലുകളെ മാത്രമേ പ്രമോഷന്‍ പരിപാടികളില്‍ പ്രവേശിപ്പിക്കൂവെന്നും സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലോഗോക്ക് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ വേണം. പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റ് ഉണ്ടായിരിക്കണം. […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹം പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ ഇപ്പാഴും തുടരുകയാണ്. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ […]

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും ഒപ്പം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ മഴ മുന്നറിയിപ്പ് തുടരുകയാണ്. Also Read ; മാന്നാര്‍ കൊലപാതകകേസ് ; 21 അംഗ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു, പ്രതികളുമായി ഇന്ന് തെളിവെടുപ്പ് കേരളാ തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ട്. ഉയര്‍ന്ന, വേഗമേറിയ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും […]

കവര്‍ച്ച പഠിക്കുന്നത് യുട്യൂബിലൂടെ, എത്ര ഉയരത്തിലും കയറും, ഏത് പൂട്ടും തുറക്കും, ആഡംബര ജീവിതം, ഒടുവില്‍ കേരള പോലീസിന്റെ വലയില്‍

തിരുവനന്തപുരം: യുട്യൂബ് വിഡിയോകളുടെ സഹായത്തോടെ അതിവിദഗ്ധമായി മോഷണം നടത്തിയിരുന്ന കുപ്രസിദ്ധ മോഷ്ടാവ് വിശാഖപട്ടണം സ്വദേശി ‘സ്‌പൈഡര്‍ സതീഷ് റെഡ്ഡി’ (കാരി സട്ടി ബാബു 36) കേരളാ പൊലീസ് വിരിച്ച വലയില്‍ വീണു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എഴുപതോളം കവര്‍ച്ചക്കേസുകളിലെ പ്രതിയായ സതീഷ് റെഡ്ഡിയെ തിരുവനന്തപുരം മംഗലപുരം നെല്ലിമൂടുള്ള വീട്ടില്‍നിന്ന് 38 പവന്‍ കവര്‍ന്ന കേസിലാണു കേരള പൊലീസ് പിടിച്ചത്. Also Read ; സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി ഒരു […]

സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. Also Read; ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം ”പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റ്ുമാരായി തുടരുന്ന സ്ഥിതിയാണ്. അവരെയൊക്കെ ഒഴിവാക്കും. ഇത്തരക്കാര്‍ […]

മാന്നാര്‍ കൊലക്കേസേ്: കാറും ആയുധവും കണ്ടെത്തണം, മൂന്ന് പ്രതികളെയും ആറ് ദിവസം കസ്റ്റഡിയില്‍വിട്ടു

ആലപ്പുഴ: മാന്നാര്‍ കല കൊലക്കേസിലെ മൂന്ന് പ്രതികളെയും ആറ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍വിട്ടു. ചെങ്ങന്നൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ ജിനു, സോമരാജന്‍, പ്രമോദ് എന്നിവരെ ജൂലായ് എട്ട് വരെ കസ്റ്റഡിയില്‍വിട്ടത്. Also Read ; ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് മൂന്ന് പ്രതികളെയും ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കലയെ കൊലപ്പെടുത്താന്‍ കടത്തിക്കൊണ്ടുപോയ വാഹനം കണ്ടെത്തണം, കൊലപ്പെടുത്താന്‍ ആയുധം ഉപയോഗിച്ചതായി സംശയിക്കുന്നുണ്ട്. അതിനായും കൂടുതല്‍ […]

ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വല്‍ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു. Also Read ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, […]

കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു

കൊച്ചി മെട്രോ രണ്ടാംഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ക്ക് തുടക്കമായി. കാക്കനാട് കുന്നുംപുറത്താണ് നിര്‍മ്മാണ ജോലികള്‍ തുടങ്ങിയത്. കലൂര്‍ മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെയാണ് രണ്ടാം ഘട്ടം. കൊച്ചി മെട്രോ രണ്ടാം ഘട്ടനിര്‍മ്മാണത്തിന്റെ ഭാഗമായി വയഡെക്ട് സ്ഥാപിക്കാനുള്ള തൂണിന്റെ പൈലിംഗ് ജോലിയാണ് കരാറുകാരായ അഫ്‌കോണ്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കമ്പനി തുടങ്ങിയത്. കാക്കനാട് കുന്നുംപുറം ജംങ്ക്ഷനില്‍ നടന്ന ചടങ്ങില്‍ കെ എം ആര്‍ എല്‍ എം ഡി ലോക്‌നാഥ് ബെഹറ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു. 18 മാസത്തിനുള്ളില്‍ രണ്ടാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് […]

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ പൂട്ടിയെന്ന വാര്‍ത്ത തെറ്റ്; വിശദീകരണവുമായി സര്‍വകലാശാല രംഗത്ത്

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളേജുകള്‍ സമീപ വര്‍ഷങ്ങളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി വന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സര്‍വകലാശാലയുടെ വിശദീകരണം. Also Read ;കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രം, ഇനിയും 20 വര്‍ഷം ഭരിക്കും; രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്തുത പട്ടികയിലെ 14 കോളേജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എജ്യുക്കേഷന്‍ കോളേജായി മാറിയതുമാണെന്നാണ് സര്‍വകലാശാലയുടെ […]