സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 320 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വില. ഒരു ഗ്രാമിന് 5,595 രൂപയും. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,966 ഡോളറാണ് വില. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 44,440 രൂപയായിരുന്നു വില.
Also Read; സഞ്ജുവിന്റെ സമയം തെളിയുന്നു, ഇന്ത്യന്‍ ടീമിലേക്ക് സര്‍പ്രൈസ് തിരിച്ചുവരവ്
ഗ്രാമിന് 5,555 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്. ഇസ്രായേല്‍-ഹമാസ് യുദ്ധമാണ് കഴിഞ്ഞ മാസം സ്വര്‍ണ വില കുതിക്കാന്‍ കാരണം. നവംബറില്‍ കൂടിയും കുറഞ്ഞും സ്വര്‍ണ വില ചാഞ്ചാടുകയാണ്.