January 22, 2025
#International #Top Four

ലെബനനിലുണ്ടായ ബോംബിഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു; ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനന്‍: ലെബനനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. കപ്പല്‍ മാര്‍ഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചര്‍ച്ചയായിട്ടുണ്ട്.

Also Read; ഒഴുക്കില്‍പ്പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചില്ല; മൂന്ന് സുഹൃത്തുക്കള്‍ക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തി

ലെബനനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രയേല്‍ അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ സൈനികര്‍ക്ക് നേരെ ആക്രമണം നടത്തിയതായി ഹിസ്ബുല്ല അവകാശപ്പെട്ടു. തെക്കന്‍ ലെബനനില്‍ തങ്ങളുടെ പോരാളികള്‍ നിരവധി ഇസ്രയേലി സൈനികരെ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്‌തെന്നാണ് ഹിസ്ബുല്ല അറിയിച്ചിരിക്കുന്നത്. തെക്കന്‍ ഗ്രാമമായ യാറൂണിലേക്ക് ഇസ്രയേല്‍ സൈന്യം മുന്നേറുന്നതിനിടെ ഒരു സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നും ഹിസ്ബുല്ല വ്യക്തമാക്കി. കരയുദ്ധത്തില്‍ ആദ്യ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ഹിസ്ബുല്ല രംഗത്തെത്തിയിരിക്കുന്നത്.

 

Leave a comment

Your email address will not be published. Required fields are marked *