February 23, 2026
#kerala #Top Four

ശബരിമല കൊടിമരക്കൊള്ള; മോഹന്‍ലാല്‍ അടക്കമുള്ള സിനിമാ പ്രവര്‍ത്തകരെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്

തിരുവനന്തപുരം: ശബലിമല കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അടക്കമുള്ള കൂടുതല്‍ സിനിമാ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാന്‍ വിജിയലന്‍സ് സംഘം. വിജിലന്‍സ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. ഈയാഴ്ച തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ ശ്രമം.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

കൊടിമരക്കൊള്ളയില്‍ നേരത്തെ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികള്‍ വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കൊടിമര പുനര്‍നിര്‍മാണത്തിന് എത്ര സ്വര്‍ണം ലഭിച്ചു എന്നതില്‍ വിജിലന്‍സിന് ഇനിയും വ്യക്തത വന്നിട്ടില്ല. സ്വര്‍ണം നല്‍കിയവര്‍ സംഘമായാണ് സ്വര്‍ണം സംഭാവന ചെയ്തത്. അതിനാല്‍ ഒരാള്‍ എത്ര സ്വര്‍ണം തന്നു എന്നത് വിജിലന്‍സിന് തൃത്യമായി കണ്ടെത്താനായിട്ടില്ല.

 

Leave a comment

Your email address will not be published. Required fields are marked *