October 18, 2024
#Top Four

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എം പി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. കൂടാതെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ വാദം നാലാഴ്ചക്ക് ശേഷം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍, കെ.ആര്‍ ശശി പ്രഭു എന്നിവര്‍ ഫൈസലിനായി കോടതിയില്‍ ഹാജരായി.

Also Read; ഓടുന്ന കാറില്‍ ഒരു മണിക്കൂറോളം 17 കാരിയെ പീഢിപ്പിച്ചു; നാല് പോലീസുകാര്‍ അറസ്റ്റില്‍

വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയാണ് മുഹമ്മദ് ഫൈസല്‍ ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടിയ ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. ഈ കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വന്നു. എന്നാല്‍ ഹൈക്കോടതി ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ തയ്യാറാകാതെ വന്നതോടെ വീണ്ടും ഫൈസല്‍ അയോഗ്യനായി. പിന്നാലെ സുപ്രീംകോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയ ഫൈസലിന് സ്റ്റേ അനുവദിക്കുകയായിരുന്നു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *