പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്; പരിശോധന മാസപ്പടി കേസില്‍
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന. കണ്ണൂരിലെ വീട്,സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട് , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്, എക്സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്. 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളില്‍ പിണറായി വിജയനുണ്ട്. സിഎംആര്‍എല്‍ എക്‌സാലോജിക്‌സ് കേസില്‍ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകള്‍ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടിനുള്ളില്‍ പ്രവേശിച്ചിരിക്കുന്നത്. പുലര്‍ച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയത് എന്നാണ് വിവരം.
മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച നടപടി ചോദ്യം ചെയ്ത് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സി.എം.ആര്‍.എല്‍) കമ്പനിയും ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു. പിണറായി വിജയന്റെ മകള്‍ വീണയുടെ കമ്പനിയായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുന്നതിന്റെ ഭാഗമായി സമന്‍സ് അയക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍, അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ അയക്കുന്ന സമന്‍സിനെതിരെ ഹര്‍ജി നല്‍കുന്നത് അപക്വമായ നടപടിയാണെന്നടക്കം വ്യക്തമാക്കിയാണ് ജസ്റ്റിസ് ടി. ആര്‍ രവി ഹര്‍ജി തള്ളിയത്.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































