മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറി; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രണ്ടു വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ഇത്. ഈ വകുപ്പിന് സ്റ്റേഷന്‍ ജാമ്യം ലഭിക്കില്ല. ശനിയാഴ്ച ഉച്ചയോടെ മാധ്യമപ്രവര്‍ത്തക കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നടക്കാവ് പോലീസിന് അന്വേഷണത്തിനായി കൈമാറി, കേസ് റജിസ്റ്റര്‍ ചെയ്തു.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
കോഴിക്കോട് വച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് സുരേഷ് ഗോപി ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചത്. തോളില്‍ കൈവെച്ചപ്പോള്‍ത്തന്നെ മാധ്യമ പ്രവര്‍ത്തക സുരേഷ് ഗോപിയുടെ കൈ എടുത്ത് മാറ്റുന്നതും വീണ്ടും സുരേഷ് ഗോപി കൈ വെക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവര്‍ത്തക പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
സംഭവം വിവാദമായതിന് പിന്നാലെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍ അത് മാപ്പ് അല്ല വിശദീകരണമായേ തോന്നുകയുള്ളൂ എന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Also Read; വിവോ എക്സ്100 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ പുറത്തിറങ്ങുക കിടിലന്‍ ക്യാമറ സെറ്റപ്പുമായി





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































