September 7, 2024
#Politics #Top News

മറിയക്കുട്ടിക്കും അന്നക്കും സഹായവുമായി രമേശ് ചെന്നിത്തല

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷാപാത്രവുമായി തെരുവിലിറങ്ങിയ മറിയക്കുട്ടിയെയും അന്നയെയും കാണാന്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എത്തി. പെന്‍ഷന്‍ മുടങ്ങിയതിനാല്‍ കഴിഞ്ഞ ദിവസം മറിയക്കുട്ടി, അന്ന എന്നീ വയോധികര്‍ ഭിക്ഷാപാത്രവുമായി നിരത്തിലിറങ്ങിയിരുന്നു. പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പമാണ് ചെന്നിത്തല 200 ഏക്കറില്‍ ഇവരെ കാണാനെത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെന്‍ഷന്‍ കിട്ടുന്നത് വരെ 1600 രൂപ വീതം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറുകയും ചെയ്തു.

Also Read; ഇന്നത്തെ ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ഞാന്‍ കാണുന്നില്ലെന്ന് ആനന്ദ് മഹീന്ദ്ര, കാരണം ഇതാണ്

Leave a comment

Your email address will not be published. Required fields are marked *