യൂട്യൂബ് വ്ലോഗേഴ്സായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു
പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനം അപകടത്തില്‍പ്പെട്ടു. പാലക്കാട് ചെര്‍പ്പുളശ്ശേരി – പെരിന്തല്‍മണ്ണ റൂട്ടില്‍ ആലി കുളത്തില്‍ വച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തര മണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ തെന്നിയാവാം അപകടം സംഭവിച്ചത് എന്നാണ് പ്രാഥമിക വിവരം.
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളായ എബിന്റെയും ലിബിന്റെയും കാര്‍, എതിര് ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്ലോഗ്ര്മാര് ഉള്‍പ്പെടെ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































