#kerala #Top Four

ആദ്യ സപ്ലിമെന്ററി പ്ലസ് വണ്‍ പ്രവേശനം ഇന്ന്

തിരുവനന്തപുരം: പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്ന് മുതല്‍ ആരംഭിക്കും. തിങ്കളാഴ്ച രാവിലെ മുതല്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണി വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടാനുള്ള സമയം. 30,245 വിദ്യാര്‍ഥികളാണ് ആദ്യ അലോട്ട്‌മെന്റില്‍ പ്രവേശനം നേടിയത്. അലോട്ട്‌മെന്റ് ലഭിച്ചവര്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുമ്പ് ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അപേക്ഷകര്‍ക്ക് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ പ്രവേശന പോര്‍ട്ടലായ (https://hscap.kerala.gov.in/) വഴി അലോട്മെന്റ് നില പരിശോധിക്കാം.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പ്രവേശന സമയത്ത് വിടുതല്‍ സര്‍ട്ടിഫിക്കറ്റിന്റെയും സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെയും ഒറിജിനല്‍ നിര്‍ബന്ധമായും ഹാജരാക്കണം. മുഖ്യഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിക്കാത്തവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റിന് അപേക്ഷിക്കാന്‍ അവസരം ലഭിച്ചിരുന്നു.

എന്നാല്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന ആശങ്ക ഇപ്പോഴും ഒഴിയുന്നില്ല. മലബാറില്‍ 18,223 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സീറ്റില്ലെന്നാണ് കണക്ക്. പാലക്കാട് 4434-ഉം കോഴിക്കോട്-ഉം 2307 സീറ്റുകള്‍ കുറവാണ്. കണ്ണൂരില്‍ 646-ഉം കാസര്‍കോട് 843-ഉം സീറ്റും കുറവുണ്ട്. സീറ്റ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ മലപ്പുറത്ത് 9993 സീറ്റുകളാണ് കുറവ്. മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ 280 ബാച്ചുകള്‍ എങ്കിലും അനുവദിക്കേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *