രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാനപ്പെട്ട ഹാളുകള്‍ക്കാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ നല്‍കിയത്. സ്ഥലനാമങ്ങള്‍ മാറ്റിയ നടപടികള്‍ക്കു പിന്നാലെയാണ് രാഷ്ട്രപതി ഭവനിലും പേരുമാറ്റം. ദര്‍ബാര്‍ ഹാളിനെ ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാളിനെ ‘അശോക് മണ്ഡപ്’ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പേരില്‍ മാറ്റം കൊണ്ടുവന്നതെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു.
Also Read; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി

ഇന്ത്യയിലെ ഭരണകര്‍ത്താക്കളും ബ്രിട്ടീഷുകാരും ‘ദര്‍ബാര്‍’ എന്ന പദം കോടതി എന്ന അര്‍ഥത്തിലാണ് ഉപയോഗിച്ചതെന്നും ഇന്ത്യ റിപ്പബ്ലിക്കായതോടെ ദര്‍ബാര്‍ എന്ന വാക്കിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു. ദേശീയ അവാര്‍ഡുകളുടെ വിതരണമടക്കം പ്രധാന ചടങ്ങുകളുടേയും ആഘോഷങ്ങളുടേയും വേദിയാണ് ദര്‍ബാര്‍ ഹാള്‍. ഗണതന്ത്രത്തിന്റെ ആശയം ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍വേരുപിടിച്ചതാണ്. അശോക ഹാളിനെ അശോക മണ്ഡപമെന്ന് പുനര്‍നാമകരണം ചെയ്യുന്നതോടെ ഭാഷാപരമായ ഏകരൂപം കൈവരിക്കുന്നു. ഭാഷയിലെ ഇംഗ്ലീഷ്‌വത്കരണം ഇല്ലാതാക്കുന്നുവെന്നും രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































