#kerala #Top News

കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ; പെട്രോള്‍ ഒഴിച്ച് ഭീഷണിപ്പെടുത്തി സഹോദരന്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കട ഒഴിയുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ശരീരത്തിലൂടെ പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി വ്യാപാരി. പെട്രോള്‍ ഒഴിച്ചതിന് പിന്നാലെ ഇയാള്‍ കടയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. പത്തനംതിട്ട കുന്നന്താനം ആഞ്ഞിലിത്താനത്തായിരുന്നു സംഭവമുണ്ടായത്.സ്റ്റേഷനറി കട നടത്തുന്ന ഉത്തമനാണ് കടയ്ക്കുള്ളില്‍ കയറിയിരുന്നത്.

Also Read ; വീണ്ടും കടുത്ത് ഗവര്‍ണര്‍-മുഖ്യമന്ത്രി പോര്

ജ്യേഷ്ഠന്റെ കട മുറിയിലാണ് ഉത്തമന്‍ സ്റ്റേഷനറി കട നടത്തുന്നത്. കട ഒഴിയുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഉത്തമന്‍ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച ശേഷം കടയുടെ അകത്ത് കയറിയിരുന്നു. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ഉത്തമന്റെ ബന്ധുക്കളെയും സ്ഥലത്തെത്തിച്ചു. അനുനയിപ്പിക്കാനായി സി.ഐ കടയുടെ അകത്ത് കയറി ഉത്തമനുമായി സംസാരിച്ചു. പോലീസിന്റെ അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഉത്തമനെ പുറത്തിറക്കി. എല്ലാ മാസവും അവസാനത്തെ ദിവസം താന്‍ കൃത്യമായി വാടക കൊടുക്കാറുണ്ടെന്ന് ഉത്തമന്‍ പുറത്തിറങ്ങിയ ശേഷം പോലീസിനോടും നാട്ടുകാരോടും പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *