തൃശൂരിലെ യുഡിഎഫിന്റെ പരാജയത്തിന് പിന്നില്‍ ടി.എന്‍ പ്രതാപന്: പി.യതീന്ദ്രദാസ്
തൃശൂര്‍: തൃശൂരില്‍ യുഡിഎഫ് പരാജയപ്പെട്ടതിന് പിന്നില്‍ നേരിട്ട് പ്രവര്‍ത്തിച്ചത് ടി.പ്രതാപന് ആയിരുന്നുവെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി പി.യതീന്ദ്രദാസ്. തിരഞ്ഞെടുപ്പ് കാലയളവില്‍ ടി.എന്‍ പതാപനായിരുന്നു തൃശൂരിലെ എംപി.
Also Read: നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി
ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലാകെ യുഡിഎഫ് തരംഗമാണെങ്കിലും തൃശൂര്‍ ജില്ലയിലെ സീറ്റ് നഷ്ടപ്പെടാന്‍ കാരണം യുഡിഎഫ് തന്നെയാണെന്നാണ് പി.യതീന്ദ്രദാസിന്റെ ആരോപണം. ഏത് ജില്ലയിലായാലും വിജയസാധ്യതയുള്ള കെ.മുരളീധരന് വടകരയിലെ സീറ്റ് ഉപേക്ഷിച്ച് തൃശൂരലെത്തിയപ്പോള് പിന്തള്ളപ്പെട്ടതിന് പിന്നില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളാണെന്നും ടി.എന്‍ പ്രതാപന് ലഭിച്ച വോട്ടുകള്‍ കെ.മുളീധരന്‍ നഷ്ടപ്പെട്ടത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
തൃശൂരിലെ പരാജയത്തില്‍ കെപിസിസി കെപിസിസി അന്വേഷണ കമ്മിഷന് നേതാക്കളുടെ വീഴ്ച ചൂണ്ടാകാട്ടിയിരുന്നു. റിപ്പോര്‍ട്ട് നല്‍കിയിട്ടും ടി.എന്‍ പ്രതാപനെതിരെ നടപടി സ്വീകരിച്ചില്ലെന്നും തൃശൂരിലെ കോണ്‍ഗ്രസുകാരുടെ രീതികളുമായി പൊരുത്തപ്പെടാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































