ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ യുവതി പുറത്തുവിട്ട ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേത് തന്നെയെന്ന് സ്ഥിരീകരണം. തിരുവല്ലം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നടത്തിയ ആധികാരിക പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം ഓഡിയോ ക്ലിപ്പിലെ ശബ്ദം രാഹുല്‍ മാങ്കൂട്ടത്തിലിന്റേതു തന്നെയാണെന്ന് സ്ഥിരീകരിച്ചത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
യുവതിയെ രാഹുല്‍ ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദരേഖ പുറത്തുവന്നിരുന്നു. രാഹുലിന്റെ നിര്‍ബന്ധ പ്രകാരം അശാസ്ത്രീയ ഭ്രൂണഹത്യ നടത്തുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന് മൂന്നുമാസത്തെ വളര്‍ച്ചയാണ് ഉണ്ടായിരുന്നത്. ഇതിനുശേഷം യുവതി മാനസികമായി തകരുകയും ജീവനൊടുക്കാന്‍ ശ്രമിക്കുകയും മെഡിക്കല്‍ രേഖയിലെ വിവരങ്ങള്‍. യുവതിയെ പരിശോധിച്ച വനിതാ ഡോക്ടറുടെ മൊഴിയും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































