2026ലെ ആദ്യ വിക്ഷപണം; ഭൗമനിരീക്ഷണ ഉപഗ്രഹം അന്വേഷ ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു
ശ്രീഹരിക്കോട്ട: 2026ലെ ആദ്യ വിക്ഷേപണമായ ഡിആര്‍ഡിഒയുടെ അന്വേഷ ഉപഗ്രഹം അടക്കം 16 പേലോഡുകളുമായാണ് പിഎസ്എല്‍വി ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 ദൗത്യമാണ് വിക്ഷേപിച്ചത്.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുലിനെ കൊണ്ടുനടക്കേണ്ട; മുന്നറിയിപ്പുമായി കോണ്‍ഗ്രസ്
ഇന്ന് രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ കഴിഞ്ഞ വര്‍ഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യമാണ് ഇത്. ഇഒഎസ്-എന്‍1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിന്. പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 ദൗത്യ പേലോഡുകള്‍ അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളില്‍ യുകെ, ബ്രസീല്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്.





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































