രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭ ആസ്ഥാനത്ത്; കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി
കോട്ടയം: മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക ബാവയുമായി കൂടിക്കാഴ്ച നടത്തി. സഭയിലെ മറ്റ് ബിഷപ്പ്മാരും സഭ ആസ്ഥാനത്ത് ഉണ്ടായിരുന്നു.
സഭാ ആസ്ഥാനത്ത് സ്വന്തം വാഹനവും ഒഴിവാക്കി ഒറ്റയ്ക്ക് ആണ് ചെന്നിത്തല എത്തിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
കോട്ടയത്ത് എത്തുമ്പോള്‍ ബാവയെ കാണുക എന്നതാണെന്നും ബാവയുമായി എന്നും അടുത്ത ബന്ധമാണുള്ളതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ദേവലോകം ഏറ്റവും പ്രിയപ്പെട്ട സ്ഥലം ആണ്. എപ്പോഴും ദേവലോകത്തെ നിത്യ സന്ദര്‍ശകന്‍ ആണെന്നും ചെന്നിത്തല പറഞ്ഞു.





Malayalam 































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































