February 28, 2026
#kerala #Top Four

സിഇഐആര്‍ സംവിധാനം; കേരളത്തില്‍ 70,500 കണക്ഷനുകള്‍ റദ്ദാക്കി

കൊച്ചി: സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) സംവിധാനം നിലവില്‍വന്നതോടെ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍ 70,500-ഓളം മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കി. പുതിയ സംവിധാനം നിലവില്‍ വന്നശേഷം രാജ്യത്ത് മൊത്തം 47.04 ലക്ഷം ഫോണ്‍ കണക്ഷനുകളാണ് റദ്ദാക്കിയത്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ടെലികോം വകുപ്പിനുകീഴില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ ആരംഭിച്ച പൗരകേന്ദ്രിത ഡിജിറ്റല്‍ സുരക്ഷാ പ്ലാറ്റ്ഫോമായ ‘സഞ്ചാര്‍ സാഥി’യിലെ സിഇഐആര്‍. ഈ സംവിധാനം വഴിയാണ് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയത്. സംസ്ഥാന സൈബര്‍ പൊലീസിന്റെ പ്രത്യേക ഡ്രൈവില്‍ ഒരുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് നഷ്ടപ്പെട്ടെന്നോ മോഷണംപോയെന്നോ പരാതി ലഭിച്ച 46,357 ഫോണുകള്‍ സിഇഐആര്‍ വഴി കണ്ടെത്തി. ഇതില്‍ 17,000 എണ്ണം ഉടമകള്‍ക്ക് തിരിച്ചെത്തിക്കുകയും ചെയ്തു.

 

 

Leave a comment

Your email address will not be published. Required fields are marked *