സിഎംഅര്‍എല്‍ – എക്സാലോജിക് ഇടപാട്: വീണയുടെ ചോദ്യം ചെയ്യല്‍ ഉടന്‍ ഇല്ല, കോടതി ഉത്തരവ് പരിശോധിച്ചതിന് ശേഷം തുടര്‍നടപടി
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വിണ ടി-യുടെ ചോദ്യം ചെയ്യല്‍ ഉടന്‍ ഇല്ല. സിഎംആര്‍എല്ലിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഉത്തരവ് വന്ന ശേഷം മാത്രമായിരിക്കും ഇ ഡി സമന്‍സ് അയക്കുക. കോടതി ഉത്തരവ് പരിശോധിച്ചാകും തുടര്‍നടപടിയെന്നും ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
വെള്ളിയാഴ്ചയാണ് സിഎംആര്‍എല്ലിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി പറയുക. വെള്ളിയാഴ്ച വരെ സിഎംആര്‍എല്ലിനെതിരെ യാതൊരുവിധത്തിലുള്ള കര്‍ശന നടപടികളും പാടില്ലെന്ന് കോടതി ഇ ഡിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്‍ ഒഴികെയുള്ള പ്രതികളുടെ ചോദ്യം ചെയ്യലിന് തടസ്സങ്ങളിലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വീണ ടിയുടെ ചോദ്യം ചെയ്യല്‍ ഉടനുണ്ടാകില്ലെന്ന് ഇ ഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. വീണയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഇ ഡിയുടെ പരിശോധന തുടരുകയാണ്.
ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച സിഎംആര്‍എല്ലിന്റെ ഹര്‍ജി പരിഗണിച്ചത്. ഇ ഡിയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്‍ ആരോപിച്ചത്. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇ ഡിക്ക് പറയാന്‍ കഴിയില്ല. ഇ ഡിയുടെ സമന്‍സ് കോടിയില്‍ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസ്സഹകരണം അല്ല. അപ്രിയമായ രീതിയിലാണ് ഇ ഡി ഇടപെട്ടത്. ഇ ഡിയുടെ സമന്‍സിന് അന്വേഷണ സ്വഭാവം ഉണ്ട്. എഫ്‌ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അധികാര പരിധി മറികടന്നാണ് ഇ ഡിയുടെ അന്വേഷണമെന്നും സിഎംആര്‍എല്‍ വാദിച്ചു.





Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































