#kerala #Top Four

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിയെന്ന് മകന്‍

കൊച്ചി: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായുള്ള നൃത്തത്തിനിടെ കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്ന് രാവിലെ ഉമ തോമസ് കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി. എംഎല്‍എയുടെ മകന്‍ രാവിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു.എംഎല്‍എ കണ്ണു തുറന്നെന്നും കൈകാലുകള്‍ അനക്കിയെന്നും അമ്മയെ കണ്ടശേഷം മകനാണ് പറഞ്ഞത്.

ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് നല്‍കും. കണ്ണുകള്‍ തുറന്നതും കൈകാലുകള്‍ അനക്കിയതും ശുഭപ്രതീക്ഷ നല്‍കുന്നതാണ്. രാവിലെ 8.30ന് ഉമ തോമസ് എംഎല്‍എയെ ബ്രോഹ്‌കോസ്‌കോപ്പി ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ ഉമ തോമസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്നായിരുന്നു ഇന്നലെ രാത്രിവരെ റിനൈ മെഡിസിറ്റിയിലെ മെഡിക്കല്‍ സംഘം അറിയിച്ചിരുന്നത്. ഉമ തോമസിന്റെ നിലവിലെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൃത്യമായ വിവരം ഇന്ന് രാവിലെ പത്തോടെയായിരിക്കും ലഭിക്കുക.

അതേസമയം, ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം ഉണ്ടായ സംഭവത്തില്‍ സംയുക്ത പരിശോധന റിപ്പോര്‍ട്ടും പുറത്തുവന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച എന്നാണ് സംയുക്ത പരിശോധന റിപ്പോര്‍ട്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *