ഷാഫി പറമ്പിലിന് പരിക്കേറ്റത് ലാത്തിച്ചാര്‍ജില്‍; ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന യുഡിഎഫ് സംഘര്‍ഷത്തിനിടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എംപിയുടെ തലയ്ക്ക് ലാത്തിയടിയേല്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എംപിക്ക് പരിക്കേറ്റത് പോലീസ് അതിക്രമത്തിലല്ലെന്ന സിപിഎമ്മും പോലീസും പറഞ്ഞിരുന്നത്. ഇവരുടെ വാദങ്ങളെ പൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പേരാമ്പ്രയിലുണ്ടായ സിപിഎം – കോണ്‍ഗ്രസ് സംഘര്‍ഷം; ഷാഫി പറമ്പിലിനെതിരെ കേസ്
പേരാമ്പ്ര ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപം വെള്ളിയാഴ്ച രാത്രി 7.30-ഓടെയായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ മുഖത്തും കൈക്കും കാലിനും പരിക്കേറ്റ ഷാഫിയെ കഴിഞ്ഞ ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എംപിയുടെ മൂക്കിന്റെ രണ്ട് എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. അദ്ദേഹത്തെ രാത്രിതന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകമാണ് പ്രയോഗിച്ചതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. ഇതെല്ലാം പൊളിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍.





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































