സംസ്ഥാനത്ത് മഴ ശക്തമാകും, ഇന്ന് 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുണ്ട്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദീപിന് മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് അറിയിപ്പ്.
ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പാലിക്കണം. ചക്രവാതച്ചുഴി പടിഞ്ഞാറ് വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നാളെയോടെ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read; മലയാളി യുവാവും പെണ്‍സുഹൃത്തും തീകൊളുത്തി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതാണ്
അതിനാല്‍ കേരളത്തില്‍ അടുത്ത 3-4 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. നവംബര്‍ 7 മുതല്‍ 9 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































