#Top Four

കര്‍ണാടകയെ നയിക്കാന്‍ ഇനി ഡികെ ; സത്യപ്രതിജ്ഞ ഇന്ന് വൈകീട്ട്

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇന്ന് വൈകിട്ട് 4.05നാണ് ചടങ്ങ്. ലോക്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയടക്കം എട്ടു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി, കേരള മുഖ്യമന്ത്രി വി ഡി സതീശന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകവെ ഹൈക്കമാന്‍ഡ് ഇടപെടലിലാണ് സിദ്ധരാമയ്യ അയഞ്ഞതും രാജി സമര്‍പ്പിച്ചതും. തുടര്‍ന്ന് ഡി കെ ശിവകുമാറിന്റെ പേര് മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. എട്ടുതവണ എംഎല്‍എയായ ശിവകുമാര്‍ വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. സംസ്ഥാനത്ത് പാര്‍ട്ടി രാഷ്ട്രീയ അസ്ഥിരത നേരിട്ട സാഹചര്യത്തില്‍, ശിവകുമാറാണ് ശക്തമായ തിരിച്ചുവരവിന് ചുക്കാന്‍ പിടിച്ചത്.

Leave a comment

Your email address will not be published. Required fields are marked *