September 19, 2024
#kerala #Top Four

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡബ്ല്യൂസിസി അംഗങ്ങള്‍

തിരുവനന്തപുരം: ഡബ്ല്യൂസിസി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഡബ്ല്യൂസിസി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടത്. റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാനാണ് അംഗങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിനിമാനയത്തെക്കുറിച്ചും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സന്ദര്‍ശിച്ചത്.

Also Read ; വിയറ്റ്‌നാമില്‍ നാശം വിതച്ച് ‘യാഗി’ ചുഴലിക്കാറ്റ് ; മരണം 143 ആയി, 764 പേര്‍ക്ക് പരിക്കേറ്റു, 58 പേരെ കാണാതായി

ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്ഐടി അന്വേഷണത്തിന്റെ പേരില്‍ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകള്‍ക്ക് ലൊക്കേഷനില്‍ സൗകര്യത ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

പ്രശ്‌നംപരിഹരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കലും പ്രതികരിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *