നവീന്‍ ബാബുവിന്റെ മരണം ; ദിവ്യ അന്വേഷണ സംഘത്തിന് മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് സൂചന, സമ്മര്‍ദം ചെലുത്തി പാര്‍ട്ടി

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘത്തിന്റെ മുമ്പാകെ കീഴടങ്ങിയേക്കുമെന്ന് സൂചന. അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാന്‍ ദിവ്യക്ക് മേല്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ സമ്മര്‍ദം ഉണ്ടെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്. അതേസമയം കേസില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്.
അതുവരെ കാത്തിരിക്കാതെ, ഉപതെരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തില്‍ വേഗത്തിലുള്ള നടപടിയാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിനിടെ, അന്വേഷണ സംഘത്തിന്റെ തലവനായി ചുമതലയേറ്റ കമ്മീഷണര്‍ അജിത് കുമാര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്തുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 10 മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.യാത്രയയപ്പ് യോഗത്തിന് ശേഷം നവീന്‍ എങ്ങോട്ട് പോയി, വ്യാജ പരാതിയുടെ ഉറവിടം, അഴിമതി, ബെനാമി ആരോപണങ്ങള്‍ തുടങ്ങിയവയും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..