#india #Top News

ഉത്തര്‍പ്രദേശില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 18 പേര്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഡബിള്‍ ഡക്കര്‍ ബസും ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര അതിവേഗ പാതയിലായിരുന്നു അപകടമുണ്ടായത്. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസും ടാങ്കറും പൂര്‍ണമായി തകര്‍ന്നു. അപകടം അറിഞ്ഞയുടന്‍ തന്നെ മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

Also Read ; സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത ; കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്‍കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *